New Update
/sathyam/media/media_files/2024/11/19/TjOTMmN5opdIikXKNCwS.jpg)
മലപ്പുറം: കൃഷി നശിപ്പിച്ച കാട്ടാനയെ തിരയുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ വനപാലകന് പരിക്കേറ്റു. നിലമ്പൂര്‍ റേഞ്ച് കാഞ്ഞിരപ്പുഴ സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഹരീഷിനാണ്
ഇടതു കാലിനും ഇടതുകണ്ണിനും പരിക്കേറ്റത്. മുളങ്കാട്ടില്‍ മറഞ്ഞിരുന്ന ആന ഹരീഷിനെ ആക്രമിക്കുകയായിരുന്നു
Advertisment
ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാത്രിയും കാട്ടാന ഈ മേഖലയില്‍ കൃഷി നശിപ്പിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്നാണ് വനപാലകര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. കാഞ്ഞിരപ്പുഴ സ്റ്റേഷന്‍ പരിധിയിലെ വെള്ളിമുറ്റം ഏറമ്പാടം വനമേഖലയില്‍ കാട്ടാനയെ തെരയുന്നതിനിടെയായിരുന്നു ആക്രമണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us