മലപ്പുറം: തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിനു തീപിടിച്ചു. ഒഴൂര്‍ സ്വദേശിയായ യുവതി സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടറാണ് കത്തി നശിച്ചത്.
തിരൂരില്‍ നിന്നും ഒഴൂരിലേക്ക് പോകുന്ന വഴിയാണ് സംഭവം. പൂക്കയിലെത്തിയപ്പോള്‍ സ്‌കൂട്ടറില്‍നിന്നും പുകയുയരുന്നത് നാട്ടുകാരാണ് കണ്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു.