ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. വിഷ്ണു ഉല്ലാസ് എന്ന പ്രതിയാണ് പിടിയിലായത്. മൂന്നു ദിവസം മുമ്പാണ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
മൂന്നു ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍ പുന്നപ്രയിലെ ഒഴിഞ്ഞ വീടിന്റെ ടെറസില്‍ നിന്നാണ് വിഷ്ണുവിനെ പിടികൂടിയത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയിലെ ജനാല വഴിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. രാമങ്കരി കോടതിയില്‍ ഹാജരാക്കാന്‍ തിരുവനന്തപുരത്ത് നിന്ന് കൊണ്ട് പോകവെയായിരുന്നു സംഭവം.