അമ്മ വഴക്കു പറഞ്ഞതിന് വീട്ടില്‍നിന്ന്  ഇറങ്ങിപ്പോയി; കായംകുളത്ത് പതിനഞ്ചു  വയസുകാരനെ കാണാതായി

പുതുപ്പള്ളി ഗോവിന്ദമുട്ടം സ്വദേശി ചിന്മയാനന്ദിനെയാണ് കാണാതായത്.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
55

ആലപ്പുഴ: കായംകുളത്തു പതിനഞ്ചു വയസുകാരനെ കാണാതായെന്ന് പരാതി. പുതുപ്പള്ളി ഗോവിന്ദമുട്ടം സ്വദേശി ചിന്മയാനന്ദിനെയാണ് കാണാതായത്.

Advertisment

വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. അമ്മ വഴക്കുപറഞ്ഞ ശേഷം കുട്ടിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ചിന്മയാനന്ദിന്റെ സൈക്കിള്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി. സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

 

Advertisment