New Update
/sathyam/media/media_files/2025/03/14/wgm9iDGGNDY3yLlQPuWa.jpg)
കോഴിക്കോട്: വടകരയില്‍ ആറു ബൈക്കുകള്‍ മോഷ്ടിച്ച കുട്ടികളെ പോലീസ് പിടികൂടി. 9, 10 ക്ലാസ് വിദ്യാര്‍ത്ഥികളായ അഞ്ചുപേരാണ് ഒരു മാസത്തിനിടെ റെയില്‍വേ സ്റ്റേഷന്‍, കീര്‍ത്തി തിയേറ്റര്‍ പരിസരം എന്നിവിടങ്ങളില്‍ നിന്നായി ബൈക്കുകള്‍ മോഷ്ടിച്ചത്. ബൈക്കുകളുടെ വയര്‍ മുറിച്ചാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്.
Advertisment
പിന്നീട് വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച്, ഷാസി നമ്പര്‍ ചുരണ്ടി രൂപമാറ്റം വരുത്തി മേമുണ്ട, ചല്ലിവയല്‍ ഭാഗങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു പതിവ്. ബൈക്ക് തകരാറായാല്‍ റോഡരികില്‍ ഉപേക്ഷിക്കുന്നതും പതിവായിരുന്നു.
സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്. പ്രതികളെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us