കോട്ടയം: തുടരെ എഫ്.ഐ.ആറുകള്‍ മാറ്റി മാറ്റി ജാമ്യം ലഭിക്കാത്ത വിധം കേസുമായി മുന്നോട്ടു കൊണ്ടു പോയി തുറങ്കലില്‍ അടച്ച് ചത്തീസ്ഘഢില്‍ ആതുര സേവകരായ കന്യാസ്ത്രീകള്‍ക്കെതിരെ നടത്തുന്നത് വര്‍ഗ്ഗീയ ഭരണകൂട ഭീകരതയാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ നേതൃയോഗം ആരോപിച്ചു.
കന്യാസ്ത്രീകളെ വിട്ടയ്ക്കും വരെ പ്രക്ഷോഭം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോട്ടയത്ത് നടത്തിയ പ്രതിഷേധയോഗവും പന്തം കൊളുത്തി പ്രകടനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഛത്തീസ്ഘട്ടിലെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് വിഷയത്തില്‍ ഇടപെടുവാന്‍ കൂട്ടാക്കുന്നില്ലെന്ന് യോഗം ആരോപിച്ചു. ന്യൂനപക്ഷ സമൂഹത്തെ അടിച്ചമര്‍ത്താന്‍ ഭരണകൂടം നേരിട്ട് ഇടപെടുകയാണെന്ന് യോഗം ചൂണ്ടികാട്ടി.
ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, സിറിയക്ക് ചാഴികാടന്‍, സഖറിയാസ് കുതിരവേലി, ലാലിച്ചന്‍ കുന്നിപറമ്പില്‍, ജോജി കുറത്തിയാടന്‍, ജോസ് ഇടവഴിക്കല്‍, ജോസഫ് ചാമക്കാല, ബ്രൈറ്റ് വട്ട നിരപ്പേല്‍, ഡിനു ചാക്കോ, എ.എം. മാത്യു, ഐസക് പ്ലാപ്പള്ളി, വി.ജി.എം തോമസ്, മാലേത്ത് പ്രതാപചന്ദ്രന്‍, ബിറ്റു വൃന്ദാവന്‍, സാജന്‍ തൊടുക എന്നിവര്‍ പ്രസംഗിച്ചു.