മക്കള്‍ക്ക് പെരുന്നാള്‍ വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് പോയി, ഡല്‍ഹിയില്‍നിന്ന് കണ്ടെത്തി; യുവതിയെയും മക്കളെയും പോലീസ് സ്റ്റേഷനില്‍ ഹാജരാക്കും

ചെറുമോത്ത് കുറുങ്ങോട്ടു സക്കീറിന്റെ ഭാര്യ ഹാഷിദയാണ് മക്കളായ ലുക്മാന്‍, മെഹറ ഫാത്തിമ എന്നിവരെയും കൂട്ടി വീട് വീട്ടിറങ്ങിയത്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
24242444

കോഴിക്കോട്: നാദാപുരം വളയത്ത് നിന്ന് വീടുവിട്ടിറങ്ങിയ യുവതിയെയും മക്കളെയും ഇന്ന് വളയം പോലീസ് സ്റ്റേഷനില്‍ ഹാജരാക്കും. ശനിയാഴ്ച വീടുവിട്ടിറങ്ങിയ യുവതിയെയും മക്കളെയും ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹിയില്‍ കണ്ടെത്തുകയായിരുന്നു.

Advertisment

ചെറുമോത്ത് കുറുങ്ങോട്ടു സക്കീറിന്റെ ഭാര്യ ഹാഷിദയാണ് മക്കളായ ലുക്മാന്‍, മെഹറ ഫാത്തിമ എന്നിവരെയും കൂട്ടി വീട് വീട്ടിറങ്ങിയത്. ഭര്‍ത്താവിന്റെ കൂടെ ഖത്തറിലായിരുന്ന ഇവര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. മക്കള്‍ക്ക് പെരുന്നാള്‍ വസ്ത്രം വാങ്ങിക്കാനെന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്ന് പോയത്. 

പോലീസ് നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ച വൈകിട്ട് ഇവര്‍ യശ്വന്ത് പൂരിലേക്ക് ട്രെയിന്‍ വഴി പോയതായും അവിടെ ഒരു എ.ടി.എം. കൗണ്ടറില്‍ നിന്ന് 10000 രൂപ പിന്‍വലിച്ച ശേഷം മറ്റൊരു ട്രെയിനില്‍ ഡല്‍ഹിയിലേക്ക് യാത്ര ചെയ്തതായും വിവരം ലഭിച്ചിരുന്നു.

വിവരമറിഞ്ഞു ഭര്‍ത്താവ് സക്കീര്‍ ഖത്തറില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയിരുന്നു. ഇദ്ദേഹമാണ് ചൊവ്വാഴ്ച രാത്രി ഹാഷിദയെയും മക്കളെയും കണ്ടെത്തിയതായി പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് ഇവരെയും കൂട്ടി വളയം പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഭര്‍ത്താവ് സക്കീറിനോട് പോലീസ് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെയാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്.

Advertisment