പെരുന്നാള്‍ ആഘോഷം: കാറില്‍ യാത്ര ചെയ്യുന്നതിനിടെ പടക്കം പൊട്ടിച്ച് റോഡിലേക്ക് എറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

കല്ലാച്ച സ്വദേശി മുഹമ്മദ് ഷഹറാസ്, പൂവുള്ളതില്‍ റഹീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

New Update
53535333

കോഴിക്കോട്: നാദാപുരത്ത് പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ രണ്ടു പേര്‍ക്ക് പരിക്ക്. കല്ലാച്ച സ്വദേശി മുഹമ്മദ് ഷഹറാസ്, പൂവുള്ളതില്‍ റഹീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷഹറാസിന്റെ വലതുകൈയ്ക്ക് ഗുരുതര പരിക്കേറ്റു. 

Advertisment

ഞായറാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. കാറില്‍ യാത്ര ചെയ്യുന്നതിനിടെ പടക്കം പൊട്ടിച്ച് റോഡിലേക്ക് എറിയുന്നതിനിടെയാണ് അപകടം. പടക്കം പൊട്ടി കാറിനും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. കല്ലാച്ചി പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Advertisment