/sathyam/media/media_files/2025/03/27/rhQMWRX29Kt0TEMQM5pI.jpg)
പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ ശുചീകരണത്തൊഴിലാളികളെ മര്‍ദിച്ച സംഭവത്തില്‍ സി.ഐ.ടി.യു. പ്രാദേശിക നേതാവ് അറസ്റ്റില്‍.
സി.പി.എം. കുമ്പഴ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ സക്കീര്‍ അലങ്കാരത്താണ് അറസ്റ്റിലായത്. ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കേശവന്‍, കുഞ്ഞുമോന്‍ എന്നീ ജീവനക്കാര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. നഗരസഭാ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം, ടൗണ്‍ സ്‌ക്വയറില്‍ ചട്ടം ലംഘിച്ച് കെട്ടിയ കൊടികള്‍ അഴിച്ച നഗരസഭാ ജീവനക്കാരെ സി.ഐ.ടി.യു. നേതാക്കള്‍ മര്‍ദിക്കുകയായിരുന്നു. അഴിച്ച കൊടികള്‍ തിരികെ കെട്ടിക്കുകയും ചെയ്തു.
സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി ഓഫീസിന്റെ തറക്കല്ലിടലിന്റെ ഭാഗമായിട്ടാണ് കൊടികള്‍ കിട്ടിയത്. ടൗണ്‍ സ്‌ക്വയറിലെ പരിപാടികളില്‍ കൊടി തോരണങ്ങള്‍ ഒഴിവാക്കണമെന്ന് നഗരസഭ കൗണ്‍സില്‍ അടക്കം തീരുമാനിച്ചതാണ്. ഇത് ലംഘിച്ചാണ് സി.ഐ.ടി.യു. അവിടെ കൊടികള്‍ നിറച്ചത്. പരാതി വന്നതോടെ നഗരസഭാ സെക്രട്ടറി കൊടികള്‍ അഴിച്ചുമാറ്റാന്‍ ജീവനക്കാരെ അയച്ചപ്പോഴായിരുന്നു മര്‍ദനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us