ശരീരഭാരം കുറയ്ക്കാന്‍ കാച്ചില്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കാച്ചിലിന് കഴിവുണ്ട്.

New Update
6281936813_dd71f3b455_b

കാച്ചിലില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. നാരുകളാല്‍ സമ്പന്നമായതിനാല്‍ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും കുടലിനെ ശുദ്ധീകരിക്കുകയും ചെയ്യും. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ തടയാന്‍ സഹായിക്കും. 

Advertisment

കാച്ചിലിലെ നാരുകള്‍ കൂടുതല്‍ സമയം വയറു നിറഞ്ഞ അനുഭവം നല്‍കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും, അതുവഴി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കാച്ചിലിന് കഴിവുണ്ട്.
 
ഡയോസ്‌ജെനിന്‍, ആന്തോസയാനിന്‍ തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ന്യൂറോണുകളുടെ വളര്‍ച്ചയെയും ഇത് സഹായിക്കും. വിറ്റാമിന്‍ സി പോലുള്ള ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതിനാല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും. 

Advertisment