ചുരുണ്ട മുടി വളരാന്‍ ഈ കാര്യങ്ങള്‍

ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

New Update
curly

ചുരുണ്ട മുടി വളരാനായി നല്ല പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാം.  മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ അടങ്ങിയ മുട്ട, മത്സ്യം, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 

Advertisment

ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് രോമകൂപങ്ങളിലേക്ക് പോഷകങ്ങള്‍ എത്തിക്കാന്‍ സഹായിക്കുകയും മുടിക്ക് ഈര്‍പ്പം നല്‍കുകയും ചെയ്യും. മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഡീപ് കണ്ടീഷണറുകള്‍ ഉപയോഗിക്കുക. ഇത് മുടി പൊട്ടുന്നത് കുറയ്ക്കാന്‍ സഹായിക്കും. 

തലയോട്ടിയില്‍ ജോജോബ ഓയിലും ആവണക്കെണ്ണയും ഉപയോഗിക്കുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ചുരുണ്ട മുടി പെട്ടെന്ന് വരണ്ടുപോകുന്നതിനാല്‍, ധാരാളം കെമിക്കലുകള്‍ ഇല്ലാത്ത, മൈല്‍ഡ് ഷാംപൂകള്‍ ഉപയോഗിക്കുക. 

ചൂടുവെള്ളം മുടിയിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുകയും മുടിയെ കൂടുതല്‍ വരണ്ടതാക്കുകയും ചെയ്യും. അതിനാല്‍, തണുത്ത വെള്ളത്തില്‍ മുടി കഴുകാന്‍ ശ്രമിക്കുക. കേടുപാടുകള്‍ ഒഴിവാക്കാനും മുടി വളര്‍ച്ചയെ സഹായിക്കാനും എല്ലാ മാസവും മുടിയുടെ അറ്റം ചെറുതായി ട്രിം ചെയ്യുന്നത് നല്ലതാണ്. 

ചൂടുള്ള ഹെയര്‍ സ്‌റ്റൈലിംഗ് ടൂളുകള്‍ ഉപയോഗിക്കുന്നതും ഇറുകിയ പോണിടെയിലുകള്‍ ഉണ്ടാക്കുന്നതും ഒഴിവാക്കുക, കാരണം ഇത് മുടി പൊട്ടിപ്പോകാന്‍ കാരണമാകും. 

Advertisment