New Update
/sathyam/media/media_files/2025/12/17/img_3534-2025-12-17-11-18-50.jpg)
പൊറോട്ടയില്‍ നാരുകള്‍ ഇല്ലാത്ത മൈദ ഉപയോഗിക്കുന്നതിനാല്‍ സ്ഥിരമായി കഴിച്ചാല്‍ മലബന്ധം ഉണ്ടാകാം. ഭക്ഷ്യനാരുകള്‍ ഇല്ലാത്തതിനാല്‍ ദഹനത്തെ ബാധിക്കുകയും ക്രമേണ പോഷകക്കുറവിലേക്ക് നയിക്കുകയും ചെയ്യും.
Advertisment
പൊറോട്ടയുടെ ഗ്ലൈസിമിക് ഇന്‍ഡക്‌സ് കൂടുതലായതിനാല്‍ രക്തത്തിലെ ഷുഗര്‍ നില ഉയര്‍ത്താന്‍ ഇത് കാരണമാകും. പൊറോട്ടയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പും അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കൂടാന്‍ ഇത് കാരണമാകും.
പൊറോട്ടയില്‍ ഉപയോഗിക്കുന്ന വനസ്പതി ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്‍ കൂട്ടുകയും നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്‍ കുറയ്ക്കുകയും ചെയ്യും, ഇത് ഹൃദയാഘാതത്തിന് കാരണമാകും.
പൊറോട്ടയില്‍ പ്രോട്ടീന്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ അഭാവമുണ്ട്. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെ പോകാന്‍ കാരണമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us