കൈ നഖം പഴുക്കുന്നത് ബാക്ടീരിയല്‍ അണുബാധ!

ഇത് നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തെ ബാധിക്കുന്നു.

New Update
nail

കൈ നഖം പഴുപ്പ്  ഒരു സാധാരണ അണുബാധയാണ്, ഇത് നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തെ ബാധിക്കുന്നു.

Advertisment

സ്റ്റെഫിലോകോക്കസ്  അല്ലെങ്കില്‍ സ്‌ട്രെപ്‌റ്റോകോക്കസ് പോലുള്ള ബാക്ടീരിയകള്‍ നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തില്‍ ഉണ്ടാകുന്ന മുറിവുകളിലൂടെ അകത്ത് പ്രവേശിക്കുമ്പോഴാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. കാന്‍ഡിഡ പോലുള്ള ഫംഗസുകളും ഈ അവസ്ഥയ്ക്ക് കാരണമാകും.

പ്രമേഹം, എച്ച്‌ഐവി തുടങ്ങിയ രോഗങ്ങളുള്ളവരില്‍ ഇത് കൂടുതലായി കണ്ടുവരുന്നു. നഖം കടിക്കുക, നഖം ചുരണ്ടുക, നഖം മുറിക്കുമ്പോള്‍ അശ്രദ്ധ കാണിക്കുക തുടങ്ങിയവയും കാരണമാകാറുണ്ട്.

വെള്ളവുമായി കൂടുതല്‍ സമയം ഇടപഴകേണ്ടി വരുന്ന ജോലികള്‍ ചെയ്യുന്നവരിലും രാസവസ്തുക്കളുമായി സമ്പര്‍ക്കം വരുന്നവരിലും ഇത് കൂടുതലായി കാണപ്പെടുന്നു. 

ലക്ഷണങ്ങള്‍

നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തില്‍ ചുവപ്പ്, വീക്കം, വേദന എന്നിവ അനുഭവപ്പെടുക.
പഴുപ്പ് നിറഞ്ഞ കുരുക്കള്‍ പ്രത്യക്ഷപ്പെടുക.
നഖം കട്ടിയാവുകയോ നിറം മാറകയോ ചെയ്യാം.
ചിലപ്പോള്‍ പനി വരാനും സാധ്യതയുണ്ട്.

Advertisment