പ്രമേഹം നിയന്ത്രിക്കാന്‍ കീഴാര്‍നെല്ലി

മൂത്രത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയ്ക്കുന്നതു ഇതിന്റെ ഒരു ഗുണമാണ്. 

New Update
OIP (8)

കരളിനെ സംരക്ഷിക്കാനും അതിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും കീഴാര്‍നെല്ലി ഉപയോഗിക്കുന്നു. മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ്, ലിവര്‍ സിറോസിസ് എന്നിവയ്ക്ക് ഇത് ഫലപ്രദമാണ്. വൃക്കയിലെ കല്ലുകള്‍ ഉണ്ടാകുന്നത് തടയാനും നിലവിലുള്ള കല്ലുകളെ ഇല്ലാതാക്കാനും കീഴാര്‍നെല്ലി സഹായിക്കുന്നു. മൂത്രത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയ്ക്കുന്നതു ഇതിന്റെ ഒരു ഗുണമാണ്. 

Advertisment

പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു ഔഷധമായി ഇതിനെ ഉപയോഗിക്കാം. വയറുവേദന, അമിത ആര്‍ത്തവം, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കീഴാര്‍നെല്ലി സമൂലം അരച്ച് സേവിക്കുന്നത് ഉത്തമമാണ്. ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ക്കും വ്രണങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. ശൈത്യഗുണമുള്ളതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ ശമിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.

Advertisment