മയക്കുമരുന്ന് ഗുളികള്‍ പിടികൂടവെ എക്സൈസ് സംഘത്തെ  ലഹരി മാഫിയ ആക്രമിച്ചു

പ്രതികളുടെ അക്രമണത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ജൂലിയന്‍ ക്രൂസിന്റെ വലത് കൈയ്ക്ക് പൊട്ടലുണ്ട്

New Update
899899

കൊല്ലം: കൊല്ലം മുണ്ടക്കല്‍ ബീച്ചിന് സമീപം എക്സൈസ് സംഘത്തെ ലഹരി മാഫിയ ആക്രമിച്ചു. കൊല്ലം എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിനെയാണ് മയക്കുമരുന്ന് ഗുളികള്‍ പിടികൂടവെ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്.

Advertisment

ഉദയമാര്‍ത്താണ്ഡപുരം ചേരിയില്‍ വച്ച് മയക്കുമരുന്ന് ഗുളികള്‍ വില്‍പ്പന നടത്തുകയായിരുന്ന മുണ്ടക്കല്‍ സ്വദേശി രതീഷി(ലാറനെ പിടികൂടുന്ന സമയത്താണ് ആക്രമണമുണ്ടായത്. 41 (22.9 ഗ്രാം) ലഹരി ഗുളികകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു. 

ആക്രമണത്തിനിടെ മുണ്ടക്കല്‍ സ്വദേശികളായ സുജിത്ത്, അജിത്ത്, സെഞ്ചുറി നഗര്‍ സ്വദേശി ലെനിന്‍ ബോസ്‌കോ എന്നിവരെ എക്സൈസ് സംഘം സാഹസികമായി കീഴടക്കി. എന്നാല്‍, ഒന്നാം പ്രതി രതീഷിനെ സഹോദരന്മാരായ സുധീഷ്, ഗിരീഷ് എന്നിവരും സനോഫര്‍ എന്നയാളും കണ്ടാലറിയാവുന്ന മറ്റ് മൂന്നു പേരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

പ്രതികളുടെ അക്രമണത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ജൂലിയന്‍ ക്രൂസിന്റെ വലത് കൈയ്ക്ക് പൊട്ടലുണ്ട്. സിവില്‍ എക്സൈസ് ഓഫീസര്‍ സൂരജിന്റെ കണ്ണിനും കീഴ്ച്ചുണ്ടിനും പരിക്കേറ്റു. പാര്‍ട്ടിയിലെ മറ്റുള്ളവര്‍ക്കും പരിക്കുകളുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവരെ പ്രതി ചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ വിഷ്ണുവിനെ കൂടാതെ പി.ഒ. പ്രസാദ് കുമാര്‍, സി.ഇ.ഒമാരായ ശ്രീനാഥ്, നിധിന്‍, അജിത്ത്, ജൂലിയന്‍ ക്രൂസ്, ഗോപകുമാര്‍, സൂരജ്, ഡ്രൈവര്‍ സുഭാഷ് എന്നിവര്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.

എക്സൈസ് ഐബി പ്രിവന്റീവ് ഓഫീസര്‍ ശ്രീകുമാര്‍ നല്‍കിയ വിവരപ്രകാരം പരിശോധനയ്ക്ക് എത്തിയതായിരുന്നു എക്സൈസ് ഇന്‍സ്പെക്ടര്‍ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡ്.

Advertisment