തൃശൂര്‍: ഭാര്യയുടെ ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്തയാളെ 12 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കുന്നംകുളം പോക്സോ കോടതി. സ്വര്‍ണക്കച്ചവടക്കാരനായ ചെറുതുരുത്തി പള്ളം ആറ്റൂര്‍ കണ്ടംപുള്ളി വീട്ടില്‍ സുരേഷി(45) നെയാണ് ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്.1,10,000 രൂപ പിഴയടയ്ക്കാനും ശിക്ഷാ വിധിയിലുണ്ട്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഭാര്യയെ പ്രസവ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്ത സമയം പരിചരിക്കാന്‍ നിന്നിരുന്ന ബന്ധുവിനെ ഭാര്യയെ ലേബര്‍ റൂമില്‍ ചികിത്സയ്ക്കായി കൊണ്ടുപോയ സമയം ആശുപത്രി റൂമില്‍ വച്ചും കോയമ്പത്തൂരിലുള്ള വീട്ടില്‍ വച്ചും പള്ളത്തുള്ള പ്രതിയുടെ വീട്ടില്‍ വച്ചും ബലാത്സംഗം ചെയ്തിരുന്നു.
ആദ്യ സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും പുറത്തു പറഞ്ഞാല്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കിടയിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്‍കുട്ടിലെ ബലാത്സംഗത്തിന് ഇരയാക്കിയിരുന്നത്.
കേസില്‍ 16 സാക്ഷികളെ വിസ്തരിക്കുകയും തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് ചെറുതുരുത്തി ഇന്‍സ്പെക്ടറായിരുന്ന അല്‍ത്താഫ് അലിയാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ.എസ്. ബിനോയിയും ഹാജരായി.