കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസംഗം ഫെയ്സ്‌ബുക്കില്‍ പങ്കുവച്ച കണ്ണൂർ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പോലീസ് ഓഫീസർ പ്രിൻസിനെതിരെ നടപടി.
പോലീസിന്റെ രാഷ്ട്രീയ നിഷ്‌പക്ഷതയ്ക്ക് കളങ്കം വരുത്തിയെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിരീക്ഷണം. അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കാൻ ചെറുപുഴ സി.ഐയ്ക്ക് ജില്ലാ പോലീസ് മേധാവി നിർദേശം നല്‍കി.
കുറ്റാരോപിതന് ഒരാഴ്‌ചയ്ക്കകം മെമ്മോ നല്‍കണമെന്നും ഉത്തരവിലുണ്ട്.