കൊച്ചി: കാലടിയില്‍ സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. മലയാറ്റൂര്‍ കുരിശുമുടി സെക്ഷന്‍ ഓഫീസര്‍ വി.വി. വിനോദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് നടപടി.
പരാതിയില്‍ വാസ്തവമുണ്ടെന്ന് ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി കണ്ടെത്തിയതോടെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കാലടി പോലീസ് വിനോദിനെതിരേ കേസെടുത്തു.