ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ കരിക്കിന്‍വെള്ളം

കരിക്കിന്‍ വെള്ളത്തില്‍ ധാരാളം ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയിട്ടുണ്ട്.

New Update
karik1

കരിക്കില്‍ കലോറി കുറവാണ്, കൂടാതെ ദഹനത്തെ മെച്ചപ്പെടുത്തുന്നതിലൂടെ ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വൃക്കയിലെ കല്ലുകളെ ഇല്ലാതാക്കാനും മൂത്രനാളിയിലെ അണുബാധകളെ ചെറുക്കാനും കരിക്കിന്‍ വെള്ളം സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും കരിക്കിന്‍ വെള്ളം സഹായിക്കും. 

Advertisment

കരിക്കിന്‍ വെള്ളത്തില്‍ ധാരാളം ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആവശ്യമായ ജലാംശം നല്‍കാനും നിര്‍ജ്ജലീകരണം തടയാനും സഹായിക്കുന്നു. കരിക്കിന്‍ വെള്ളത്തിലെ ഇലക്ട്രോലൈറ്റുകള്‍ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അണുബാധകളെ പ്രതിരോധിക്കുകയും ചെയ്യുന്നു.

കരിക്കില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ദഹനത്തെ മെച്ചപ്പെടുത്തുകയും ദഹനക്കേട്, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍ നില നിയന്ത്രിക്കാന്‍ കരിക്കിന്‍ വെള്ളം സഹായിക്കുന്നു, ഇത് ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ പ്രധാനമാണ്. 

Advertisment