പ്രമേഹത്തെ പ്രതിരോധിക്കാന്‍ ചാമ്പയ്ക്ക

ഇതില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു. 

New Update
chamba

ചാമ്പയ്ക്കയില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ ജലനഷ്ടം കുറയ്ക്കാനും ദാഹം ശമിപ്പിക്കാനും ഇത് സഹായിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു. 

Advertisment

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടാന്‍ ചാമ്പയ്ക്ക നല്ലതാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ ഒന്നാണ് ചാമ്പയ്ക്ക. നാരുകള്‍ അടങ്ങിയ ഇത് വയറു നിറഞ്ഞെന്ന തോന്നല്‍ നല്‍കുന്നു. പ്രമേഹത്തെ പ്രതിരോധിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താനും ചാമ്പയ്ക്കയ്ക്ക് സാധിക്കും.

Advertisment