New Update
/sathyam/media/media_files/2025/11/07/butter-milk-2025-11-07-09-41-51.jpg)
മോരിലുള്ള ലാക്റ്റിക് ആസിഡ് ആമാശയത്തിലെ അസിഡിറ്റി സാധാരണ നിലയിലാക്കാന്‍ സഹായിക്കുന്നു. എരിവും മസാലയും കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ക്ക് നെഞ്ചെരിച്ചില്‍ അനുഭവപ്പെടാറുണ്ടെങ്കില്‍ മോര് കുടിക്കുന്നത് നല്ലതാണ്.
Advertisment
മോര് ദഹനത്തെ സുഗമമാക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ അകറ്റുകയും ചെയ്യുന്നു. കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും വളര്‍ച്ചയ്ക്കും മോര് വളരെ നല്ലതാണ്.
എല്ലുകളുടെ ബലക്ഷയം ഉണ്ടാക്കുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങള്‍ തടയാനും മോര് സഹായിക്കും. മോരിലെ പ്രോബയോട്ടിക്കുകള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ ബി 12 അടങ്ങിയ മോര് ശരീരത്തിന് ഉടനടി ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us