അസുഖങ്ങളെ പ്രതിരോധിക്കാന്‍ ഞാറന്‍ പുളി

ടാര്‍ടാറിക് ആസിഡ്, മാലിക് ആസിഡ് എന്നിവ അടങ്ങിയ പുളി, ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു.

New Update
IMG_3295

ഞാറന്‍ പുളിയില്‍ വിറ്റാമിന്‍ സി ധാരാളമുള്ളതിനാല്‍, ഇത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ജലദോഷം, ഫ്‌ലൂ തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു.

Advertisment

ടാര്‍ടാറിക് ആസിഡ്, മാലിക് ആസിഡ് എന്നിവ അടങ്ങിയ പുളി, ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു. ഇത് ഡയറിയ, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റാനും സഹായിക്കും. രക്തത്തിലെ കൊളസ്ട്രോള്‍ നിലയെ ക്രമപ്പെടുത്താനും രക്തസമ്മര്‍ദ്ദം ഉയരാതെ കാക്കാനും പുളി സഹായിക്കും.

ശരീരത്തില്‍ കൊഴുപ്പ് ശേഖരിക്കുന്ന എന്‍സൈമുകളെ തടയുന്ന ഹൈഡ്രോക്‌സിട്രിക് ആസിഡ് പുളിയിലയില്‍ അടങ്ങിയിട്ടുണ്ട്. ഇത് അമിതഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. പുളിയുടെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ സന്ധിവേദനയ്ക്കും പേശിവേദനയ്ക്കും ശമനം നല്‍കുന്നു.

Advertisment