New Update
/sathyam/media/media_files/2024/12/21/gZrbDofKW66uiQgBRw8s.jpg)
പത്തനംതിട്ട: കൊടുമണ്ണില്‍ പോലീസിന്റെ റൗഡി ലിസ്റ്റിലുള്ള യുവാവ് തൂങ്ങിമരിച്ചു. അതുല്‍ പ്രകാശ് എന്നയാളാണ് ജീവനൊടുക്കിയത്. അതുലിന്റെ സംസ്‌കാരശേഷം സുഹൃത്തുക്കള്‍ പോലീസിന് നേരെ കല്ലെറിഞ്ഞു.
Advertisment
വെള്ളിയാഴ്ച വൈകുന്നേരം പോലീസിനെ അക്രമിച്ചതിനു പുറമേ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ചില സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി കേടുപാടുകള്‍ വരുത്തിയിരുന്നു. പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ ചിലര്‍ കടന്നുകളഞ്ഞു. ഏഴ് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us