Advertisment

എറണാകുളത്ത് ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മറിഞ്ഞ് അപകടം; നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കോയമ്പത്തൂര്‍ എസ്.എന്‍.എസ്. കോളജിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. 

New Update
4242424

എറണാകുളം: ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂര്‍ എസ്.എന്‍.എസ്. കോളജിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. 

Advertisment

പുലര്‍ച്ചെ മൂന്നിന് എറണാകുളം ചക്കര പറമ്പില്‍ ദേശീയപാതയിലാണ് സംഭവം. കോയമ്പത്തൂരില്‍നിന്നും വര്‍ക്കലയിലേക്ക് പോയ ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ബസ് മരത്തില്‍ ഇടിച്ച് മറിയുകയായിരുന്നു.

Advertisment