13 വയസുകാരിയെ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് പോയി ലൈംഗികാതിക്രമം; കരുനാഗപ്പള്ളിയില്‍  യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റ് ഓച്ചിറ ആലുംപീടിക സ്വദേശി രാജ്കുമാറാണ് പിടിയിലായത്.

New Update
5353535

കൊല്ലം: 13 വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഓച്ചിറ ആലുംപീടിക സ്വദേശി രാജ്കുമാറാണ് പിടിയിലായത്.

Advertisment

പെണ്‍കുട്ടിയെ ഇയാള്‍ വശീകരിച്ച് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഓച്ചിറ പോലീസ് പോക്‌സോ കേസ് എടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

Advertisment