തൃശൂര്‍: പാര്‍ട്ടി പ്രവര്‍ത്തകരെ അപമാനിച്ചെന്ന് ആരോപിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി ബി.ജെ.പി. നേതാവ്. ചങ്ങനാശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണന്‍ പായിപ്പാടാണ് പ്രധാനമന്ത്രിക്ക് നേരിട്ട് പരാതി അയച്ചത്.
മെമ്മാറാണ്ടം നല്‍കാന്‍ വന്നവരെ നിങ്ങളുടെ എം.പിയല്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും പ്രവര്‍ത്തകരെ കളിയാക്കിയെന്നും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും പരാതിയില്‍ പറയുന്നു.