/sathyam/media/media_files/KFf8ndpByjt78gHQxctm.jpg)
പാനൂര്‍: റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കവര്‍ന്ന സംഘത്തെ പിന്തുടര്‍ന്ന് പിടികൂടി പാനൂര്‍ പോലീസ്. തൃശൂര്‍ സ്വദേശികളായ ഇസ്മയില്‍, ഷാഹിദ്, കണ്ണന്‍ എന്നിവരാണ് പിടിയിലായത്. ജി.പി.എസ്. സംവിധാനത്തിന്റെ സഹായത്തോടെ കാറിന്റെ സഞ്ചാരപഥം കണ്ടെത്തി പിന്നാലെ സഞ്ചരിച്ച പോലീസ് ചാവക്കാടു നിന്നാണ് പ്രതികളെ പിടികൂടിയത്.
ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. കിഴക്കെ ചമ്പാട് കുറിച്ചിക്കരയിലെ ഫ്രൂട്‌സ് കടയ്ക്ക് സമീപത്ത് നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാറാണ് മോഷ്ടിച്ചത്. കുറിച്ചിക്കരയില്‍ താമസിക്കുന്ന മിഥിലാജിന്റെതായിരുന്നു കാര്‍.
പരാതിക്കാരനായ മിഥിലാജിന് സുഹൃത്തുമായി സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നു. സുഹൃത്ത് കൊട്ടേഷന്‍ നല്‍കിയതനുസരിച്ചാണ് പ്രതികള്‍ തൃശൂരില്‍ നിന്നെത്തി കാര്‍ കടത്തിയത്. കാറില്‍ ജി.പി.എസ്. സംവിധാനമുള്ള കാര്യം പ്രതികള്‍ അറിഞ്ഞിരുന്നില്ല.
പാനൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ പി.ജി. രാംജിത്ത്, എസ്.ഐ രാജീവന്‍ ഒതയോത്ത്, എസ്.സി.പി.ഒ ശ്രീജിത്ത് കോടിയേരി, സി.പി.ഒമാരായ വിപിന്‍, സജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us