Advertisment

അന്‍വര്‍ വിളിച്ച യോഗത്തിലെ ജനക്കൂട്ടത്തെ കാര്യമാക്കുന്നില്ല,  യോഗത്തിന് ആളുകള്‍ വരുന്നത് സ്വാഭാവികമാണ്, ഇത് സി.പി.എമ്മിനെ ബാധിക്കില്ല: ടി.പി. രാമകൃഷ്ണന്‍

"സി.പി.എമ്മിന്റെ അണികള്‍ ഭദ്രമാണ്. അന്‍വര്‍ പുറത്തുനിന്നുള്ള ആളാണ്"

New Update
53535

പത്തനംതിട്ട: പി.വി. അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സി.പി.എമ്മിന് ആശങ്കയില്ലെന്നും ജനക്കൂട്ടത്തെ കാര്യമാക്കുന്നില്ലെന്നും  എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. 

Advertisment

അന്‍വര്‍ വിളിച്ച യോഗത്തിലെ ജനക്കൂട്ടത്തെ കാര്യമാക്കുന്നില്ല. യോഗത്തിന് ആളുകള്‍ വരുന്നത് സ്വാഭാവികമാണ്. ഇത് സി.പി.എമ്മിനെ ഒരു തരത്തിലും ബാധിക്കില്ല. മുന്‍കാലത്തും ഇത്തരം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട്. അതിനെ പാര്‍ട്ടി അതിജീവിച്ചിട്ടുമുണ്ട്. സി.പി.എമ്മിന്റെ അണികള്‍ ഭദ്രമാണ്. അന്‍വര്‍ പുറത്തുനിന്നുള്ള ആളാണ്. 

സി.പി.എമ്മുമായി സഹകരിക്കുന്ന ആളെന്ന നിലയിലാണ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗമായി വന്നത്. അന്‍വറുമായി സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്ന് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കിയതാണെന്നും അദ്ദേഹം. പറഞ്ഞു. 

 

Advertisment