തിരുവനന്തപുരത്ത് ട്യൂഷന് പോയ സ്‌കൂള്‍ കുട്ടികളെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു

ബൈക്ക് ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം.

New Update
a0dbf5bf-6c08-4c88-a358-afbfab656cd5

തിരുവനന്തപുരം: നാലാഞ്ചിറയില്‍ സ്‌കൂള്‍ കുട്ടികളെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. രാവിലെ ട്യൂഷന് പോയ രണ്ട് പെണ്‍കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. 

Advertisment

ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. നിയന്ത്രണംവിട്ട ബൈക്ക് ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Advertisment