New Update
/sathyam/media/media_files/2025/03/28/dXGn1qsgm9tZehcQwBVU.jpg)
കൂടല്‍: കലഞ്ഞൂര്‍ ഒന്നാം കുറ്റിയില്‍ കാര്‍ യാത്രികനെ ബൈക്കിലെത്തി തടഞ്ഞു മര്‍ദിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കലഞ്ഞൂര്‍ കാലായില്‍ ആറ്റൂര്‍ ഭാഗം നന്ദനം വീട്ടില്‍ അഭിനന്ദാ(24)ണ് പിടിയിലായത്.
Advertisment
മാങ്കോട് മണക്കാട്ടുപുഴ തെക്കേക്കര പുത്തന്‍ വീട്ടില്‍ എം.ഐ. ഇബ്‌നൂസി(63)നാണ് മര്‍ദനമേറ്റത്. പത്തനാപുരത്തേക്ക് കാര്‍ ഓടിച്ചുപോയ ഇദ്ദേഹത്തെ സൈഡ് കൊടുത്തില്ല എന്നാരോപിച്ച് ഒന്നാം കുറ്റിയില്‍ ബൈക്ക് മുന്നില്‍ കയറ്റി വഴിതടഞ്ഞു മര്‍ദിക്കുകയായിരുന്നു.
സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷനില്‍ നിന്നും വിരമിച്ച ഇബ്‌നൂസ് മുന്‍ സൈനികനാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us