/sathyam/media/media_files/WUPGJu8USl8cBzdNwkfo.jpg)
ആലപ്പുഴ: കൊല്ലപ്പെട്ട സുഭദ്രയെ അറിയാമെന്നും കല്യാണത്തിന് ശര്‍മിളയ്ക്കൊപ്പം സുഭദ്ര ഉണ്ടായിരുന്നുവെന്നും ആന്റി എന്നാണ് പരിചയപ്പെടുത്തിയെന്നും മാത്യുവിന്റെ മാതാപിതാക്കള്‍.
ശര്‍മിളയും സുഭദ്രയും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനാല്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ പണം തിരികെ ലഭിക്കാന്‍ സുഭദ്ര വീട്ടിലെത്തി ബഹളം വച്ചു.
ആലപ്പുഴയില്‍ ഒരു കോണ്‍വന്റിന്റെ അനാഥാലയത്തിലാണ് ശര്‍മിള ഉണ്ടായിരുന്നത്. നല്ല കുട്ടിയാണെന്ന് മാത്യു വന്ന് പറഞ്ഞ് ഞങ്ങള്‍ പോയി കണ്ടു. വളരെ സ്നേഹത്തോടെ പെരുമാറിയ ശര്‍മിളയെ ഞങ്ങള്‍ക്കെല്ലാം ഇഷ്ടമായി. അങ്ങനെയാണ് വിവാഹത്തിലേക്ക് പോയത്.
എന്നാല്‍ വിവാഹശേഷം മദ്യപിക്കുന്നയാളാണെന്ന് മനസിലായി. ശര്‍മിള മദ്യപിച്ച് കഴിഞ്ഞാല്‍ വലിയ തോതില്‍ പ്രശ്നങ്ങളുണ്ടാക്കും. മാത്യുവിന്റെ അച്ഛനെയടക്കം അസഭ്യം പറഞ്ഞു. ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ പതിവാണ്. ഇതോടെ വീട്ടില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു.
ഒരിക്കല്‍ മാത്യുവിന്റെ കൈയിലെ മൂന്ന് ഞരമ്പുകള്‍ വെട്ടേറ്റ് മുറിഞ്ഞു. അത് ശര്‍മിള ചെയ്തതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇരുവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മാത്യുവിന്റെ അമ്മ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us