/sathyam/media/media_files/2025/10/27/turkey-tail-2025-10-27-17-36-54.jpg)
വലിയ മുതല്‍മുടക്കില്ലാതെ തുടങ്ങാവുന്ന ലാഭകരമായ തൊഴിലാണ് ടര്‍ക്കിക്കോഴി വളര്‍ത്തല്‍. ടര്‍ക്കിക്കോഴികള്‍ക്ക് സാധാരണ കോഴികളെക്കാള്‍ വലുപ്പം കൂടുതലാണ്. ശരാശരി 80 ഗ്രാം തൂക്കമുണ്ട് ടര്‍ക്കിക്കോഴികളുടെ മുട്ടകള്‍ക്ക്. പിട ടര്‍ക്കികള്‍ ഏഴു മാസം പ്രായമെത്തുമ്പോള്‍ മുട്ടയിടും.
ഒരു വര്‍ഷം പരമാവധി 100 മുട്ടകള്‍
പൂവന്‍ ടര്‍ക്കിക്കു വളര്‍ച്ചയെത്തിയാല്‍ ഏഴു കിലോ വരെ തൂക്കം വരും. ടര്‍ക്കി ഇറച്ചിയില്‍ കൊളസ്‌ട്രോള്‍ നന്നെ കുറവാണ്. മറ്റ് ഇറച്ചികളെ അപേക്ഷിച്ച് മാംസത്തിന്റെ അളവു കൂടുതലും. കാത്സ്യം, പൊട്ടാസും, മഗ്നീഷ്യം, ഇരുമ്പ് സിങ്ക് എന്നീ ധാതുക്കളും മികച്ച തോതിലുണ്ട്. മുട്ടയും പോഷകസമൃദ്ധമാണ്.
അടുക്കളമുറ്റത്തും തെങ്ങിന്‍തോപ്പിലുമൊക്കെ ടര്‍ക്കിയെ വളര്‍ത്താം. വീട്ടുപറമ്പില്‍ വേലി കെട്ടി അഴിച്ചിട്ടു വളര്‍ത്താം. രാത്രി കാലത്തു പാര്‍ക്കാനായി ഒന്നിനു നാലു ചതുരശ്ര അടി എന്ന തോതില്‍ കൂട് സജ്ജമാക്കണം. കോഴിത്തീറ്റയ്ക്കു പുറമെ തീറ്റപ്പുല്ല് അരിഞ്ഞു നുറുക്കി നല്‍കാം. ഹോട്ടല്‍ അവശിഷ്ടങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും നല്‍കി തീറ്റച്ചെലവു കുറയ്ക്കാം.
ചെറുപ്രായത്തില്‍ സ്റ്റാര്‍ട്ടര്‍, ഫിനീഷര്‍ത്തീറ്റയും പിന്നീടു കൈത്തീറ്റയും നല്‍കി ടര്‍ക്കികളെ ലാഭകരമായി വളര്‍ത്താം. അപരിചിതരെ കാണുമ്പോള്‍ പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ച് വീട്ടുകാവല്‍ക്കാരുടെ ജോലിയും ടര്‍ക്കികള്‍ ചെയ്യും.
കീടങ്ങളും അവശിഷ്ടങ്ങളും ആഹാരമാക്കി മാലിന്യ സംസ്‌കരണത്തില്‍ പങ്കുചേരുന്ന ടര്‍ക്കിക്കോഴികള്‍ വീട്ടുവളപ്പില്‍ പാമ്പിനെ കടന്നുവരാന്‍ അനുവദിക്കുകയില്ല. ചുരുക്കിപ്പറഞ്ഞാല്‍ നല്ലൊരു കാവല്‍ക്കാരന്‍ കൂടിയാണ് ടര്‍ക്കിക്കോഴികള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us