കോഴി കയറ്റി വന്ന ലോറി ബസ് കാത്തിരിപ്പ്  കേന്ദ്രത്തിലേക്ക് മറിഞ്ഞ് നാടോടി സ്ത്രീ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉറങ്ങുകയായിരുന്ന നാടോടി സ്ത്രീ പാര്‍വതി(40)യാണ് മരിച്ചത്. 

New Update
53535

പാലക്കാട്: ചിറ്റൂര്‍ ആലംകടവ് പാലത്തിനു സമീപം കോഴി കയറ്റി വന്ന ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉറങ്ങുകയായിരുന്ന നാടോടി സ്ത്രീ പാര്‍വതി(40)യാണ് മരിച്ചത്. 

Advertisment

ഒപ്പമുണ്ടായിരുന്ന കൃഷ്ണന്‍ (70), ഭാര്യ സാവിത്രി (45), മകന്‍ വിനോദ് (25) എന്നിവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡയിലെടുത്തു.

ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സംഭവം. പാര്‍വതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയാണ് ഇവരെ പുറത്തെടുത്തത്. മൃതദേഹം  ആശുപത്രിയില്‍. 

 

Advertisment