/sathyam/media/media_files/2024/11/12/ER6GZMbfEGz8sinosc2L.jpg)
കണ്ണൂര്‍: കണ്ണൂര്‍ വിജിലന്‍സ് സി.ഐ ബിനു മോഹനെ സ്ഥലം മാറ്റി. ന്യൂ മാഹി പോലീസ് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റം. എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ബിനു മോഹന്റെ പേരും ഉയര്‍ന്നിരുന്നു. മുന്‍ പഞ്ചായത്ത് പ്രഡിന്റ് പി.പി. ദിവ്യയുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളില്‍ ബിനു മോഹന് പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്ന് കേട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ബിനു മോഹനെതിരെ നടപടി.
എ.ഡി.എം. നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ പി.പി. ദിവ്യക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു കണ്ണൂര്‍ വിജിലന്‍സ് സി.ഐ ബിനു മോഹന്റെ പേരും ഉയര്‍ന്നുകേട്ടത്.
പി.പി. ദിവ്യയുടെ ബിനാമി കമ്പനിയില്‍ നിന്ന് ആരോപണം നേരിടുന്ന കാര്‍ട്ടണ്‍ കമ്പനിയുടെ ഡയറക്ടര്‍ ബിനു മോഹന്റെ സഹോദരനായ ബിജു മോഹനാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു.
പെട്രോള്‍ പമ്പ് ഉടമ പ്രശാന്തനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ബിനു മോഹനായിരുന്നു. ഇതിലൂടെ പി.പി. ദിവ്യയെ സഹായിക്കുന്ന നിലപാടാണ് ബിനു മോഹന്‍ സ്വീകരിച്ചതെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ആരോപിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us