പി.വി. അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരേ ക്രിമിനല്‍ അപകീര്‍ത്തി കേസ് നല്‍കി പി. ശശി

 അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് പി. ശശി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
53535

കണ്ണൂര്‍: പി.വി. അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ ക്രിമിനല്‍ അപകീര്‍ത്തി കേസ് നല്‍കി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി. തലശേരി, കണ്ണൂര്‍ കോടതികളിലാണ് കേസ് നല്‍കിയിരിക്കുന്നത്. 

Advertisment

 അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് പി. ശശി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടി നല്‍കാത്തതിനെത്തുടര്‍ന്നാണ് കേസ് നല്‍കിയത്. 

ഒക്ടോബര്‍ മൂന്നിനാണ് അന്‍വറിനെതിരെ പി. ശശി വക്കീല്‍ നോട്ടീസ് അയച്ചത്. ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ആരോപണം ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കും. പൊതു സമ്മേളനങ്ങളിലും വാര്‍ത്താ സമ്മേളനങ്ങളിലും ഉന്നയിച്ച ആരോപണങ്ങളും സി.പി.എം. സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ പരാതികളിലും ഖേദം പ്രകടിപ്പിക്കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.

Advertisment