ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/2024/11/18/Jq05s8BSRJ0bDAZ4lXXL.jpg)
പാനൂര്‍: പാനൂരില്‍ പൂക്കോത്ത് ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീ പടിച്ച് പൊട്ടിത്തെറിച്ചു. പൂക്കോം വനിതാ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനാണ് തീ പിടിച്ചത്.
Advertisment
പാചകം ചെയ്തു കൊണ്ടിരുന്ന ഗ്യാസ് ലീക്കായി സിലിണ്ടറിന് തീ പിടിച്ച് കടയിലേക്കും തീ വ്യാപിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ അഗ്നിശമന സേന ലീക്കായി കത്തിക്കൊണ്ടിരിക്കുന്ന രണ്ടു സിലിണ്ടര്‍ സേന സുരക്ഷിതമായി തുറസായ സ്ഥലത്തേക് മാറ്റി. അതില്‍ ഒരു സിലിണ്ടര്‍ ചൂട് കൊണ്ട് പൊട്ടിയിരുന്നു.
അസിസ്റ്റന്‍ഡ് സ്റ്റേഷന്‍ ഓഫീസര്‍ എ. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസി. ഓഫീസര്‍ ദിവു കുമാര്‍, ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ സെല്‍വരാജ് ഇ.കെ, ജിജിത് കൃഷ്ണ കുമാര്‍, സുഭാഷ്, നിജീഷ്, വിപിന്‍, ജിബ്‌സണ്‍ ജോസഫ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us