/sathyam/media/media_files/2025/07/20/787d2cde-4df8-4911-93d6-6f39de625001-2025-07-20-14-10-12.jpg)
പൊന്നാനി: തീരദേശ മേഖലകളിലെ ഭൂരിപക്ഷം റോഡുകളും തകര്‍ന്നു കിടക്കുമ്പോള്‍ തീരദേശത്ത് ചെലവഴിക്കേണ്ട ഫണ്ട് ജില്ലയ്ക്ക് പുറത്തേക്ക് വരെ വഴിവിട്ട് അനുവദിച്ച നടപടിയെ ചോദ്യംചെയ്ത് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പൊന്നാനി ഹാര്‍ബര്‍ വകുപ്പ് എന്‍ജിനീയറെ ഉപരോധിച്ചു.
പൊന്നാനിയിലെ തീരപ്രദേശത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ക്ക് ഫണ്ട് അനുവദിക്കാതെ കടലില്ലാത്ത പ്രദേശത്തേക്ക് കോടിക്കണക്കിന് രൂപ നല്‍കുവാന്‍ അനുവാദം നല്‍കിയ എം.എല്‍.എയുടെയും മന്ത്രിയുടെയും നടപടികളെപ്പറ്റി ഉന്നതല അന്വേഷണം നടത്തണമെന്നും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഒരു കിലോമീറ്റര്‍ റോഡിന് ഒരു കോടിയിലധികം രൂപ ചെലവഴിച്ച് ഫണ്ട് തട്ടിപ്പ് നടത്തുന്നതിനെപ്പറ്റിയും, പത്തു വര്‍ഷത്തിനുള്ളില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് തീരദേശ ഫണ്ട് ഉപയോഗിച്ച് നടത്തിയിട്ടുള്ള എല്ലാ പ്രവര്‍ത്തികളെ പറ്റിയും വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണം നടത്തണമെന്നും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി. സക്കീര്‍, അബ്ദുല്ലത്തീഫ്, എച്ച്. കബീര്‍, എ.എം. അറഫാത്ത്, പി.ടി. ജലീല്‍, യു. മനാഫ്, പി. ബാദുഷ, എച്ച്. താജഹാന്‍, പി. മനാഫ്, എച്ച്. സാദിഖ്, എം. കെ. മായിന്‍, മുഹമ്മദ് പൊന്നാനി, പി.ടി. ഷംസുദ്ദീന്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.