രഞ്ജിത്ത് ശ്രീനിവാസ് വധക്കേസില്‍ ശിക്ഷ വിധിച്ച  ജഡ്ജിക്ക് വധഭീഷണി; രണ്ടുപേര്‍ പിടിയില്‍

ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണ് പിടിയിലായത്.

New Update
54878888

ആലപ്പുഴ: ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്ക് വധഭീഷണി ലഭിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണ് പിടിയിലായത്.  മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിക്കാണ് ഭീഷണി. 

Advertisment

സമൂഹമാധ്യമത്തിലൂടെയായിരുന്നു ഭീഷണി സന്ദേശം. കേസില്‍ എസ്.ഡി.പി.ഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ ജഡ്ജിക്ക് നേരെ അധിക്ഷേപവും ഭീഷണിയും ഉയര്‍ന്നത്.

വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ജഡ്ജിയുടെ സുരക്ഷ ശക്തമാക്കി. സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ആറു പോലീസുകാരെയാണ് ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ കാവലിന് നിയോഗിച്ചിട്ടുള്ളത്. 

Advertisment