തളിപ്പറമ്പില്‍ 13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മധ്യവയസ്‌ക്കന് 10 വര്‍ഷം കഠിനതടവ്

മാട്ടൂല്‍ മടക്കരയിലെ  ടി.എം.വി. ഹൗസില്‍ ടി.എം.വി. മുഹമ്മദലി(52)യെയാണ് ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്.

New Update
4242424

തളിപ്പറമ്പ്: 13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌ക്കന് 10 വര്‍ഷം കഠിനതടവും 1,00,500 രൂപ പിഴയും ശിക്ഷ വിധിച്ച് തളിപ്പറമ്പ് അതിവേഗ പോക്സോ കേടതി.

Advertisment

മാട്ടൂല്‍ മടക്കരയിലെ  ടി.എം.വി. ഹൗസില്‍ ടി.എം.വി. മുഹമ്മദലി(52)യെയാണ് ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്. 2021 ഫെബ്രുവരി 11നാണ് സംഭവം. 

അന്നത്തെ പഴയങ്ങാടി എസ്.ഐ ഇ. ജയചന്ദ്രനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.

Advertisment