അടിമാലി: മച്ചിപ്ലാവിലെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാവ് പിടിയില്‍. തൃശൂര്‍ വാടാനപ്പള്ളി എം.എല്‍.എ. വളവ് തിണ്ടിക്കല്‍ വീട്ടില്‍ ടി.കെ. ബാദ്ഷ(32)യാണ് അറസ്റ്റിലായത്.
മച്ചിപ്ലാവ് കോട്ടക്കല്‍ ബിനോയിയുടെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് 1200 കിലോ ഉണക്ക കുരുമുളകും മേശ കുത്തിപ്പൊളിച്ച് 10,000 രൂപയും അപഹരിക്കുകയായിരുന്നു. കുരുമുളക് വിറ്റു കിട്ടിയ പണം ഇയാള്‍ പാലക്കാട്ടെ ബാങ്കില്‍ നിക്ഷേപിച്ചെന്ന് അടിമാലി പോലീസ് കണ്ടെത്തി.
ജനുവരി 12ന് പുലര്‍ച്ചയാണ് മോഷണം നടന്നത്. മോഷണത്തിന് ഉപയോഗിച്ച വാഹനം കഴിഞ്ഞ ദിവസം അടിമാലി പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ സുഹൃത്ത് ആലുവ സ്വദേശിനിയുടെതായിരുന്നു വാഹനം. ബാദ്ഷ ബംഗളുരുവില്‍ ഉണ്ടെന്നും വിവരം കിട്ടി. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ബാങ്കില്‍ എത്തി അക്കൗണ്ട് മരവിപ്പിച്ച കാരണം തിരക്കുന്നതിനിടെ ബാങ്ക് അധികൃതരുടെ നിര്‍ദേശാനുസരണം പാലക്കാട് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് അടിമാലി പോലീസ് പാലക്കാടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണ്. അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ ടി.എം. നൗഷാദ്, അബ്ദുല്ല, അബ്ബാസ്, എ.എസ്.ഐ ഷാജിത. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ലാല്‍ ജോസ്, ഷാജഹാന്‍, പ്രകാശ്, ദീപു എന്നിവരുമുണ്ടായിരുന്നു.