New Update
/sathyam/media/media_files/rQDPLk4uIdE0LuG9TxW8.jpg)
ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 29 വര്‍ഷം തടവും രണ്ടരലക്ഷം പിഴയും വിധിച്ചു. അരൂക്കുറ്റി വടുതല ചക്കാലനികര്‍ത്ത വീട്ടില്‍ മുഹമ്മദി(58)നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.
Advertisment
ആറു വര്‍ഷം വീതം 24 വര്‍ഷം തടവും രണ്ടു ലക്ഷം പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിനു അഞ്ചു വര്‍ഷം തടവും 50,000 പിഴയും ഉള്‍പ്പെടെയാണ് ശിക്ഷ. ചന്തിരൂരിലുള്ള മദ്രസയില്‍ അധ്യാപകനായി ജോലി നോക്കിയിരുന്ന പ്രതി 2022 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള വിവിധ ദിവസങ്ങളില്‍ മദ്രസയിലെ വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us