മാവേലിക്കരയില്‍ പുതിയ വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ചെട്ടികുളങ്ങര സ്വദേശി സുരേഷ് (52), മാവേലിക്കര പുതിച്ചിറയില്‍ ആനന്ദന്‍ (55) എന്നിവരാണ് മരിച്ചത്.

New Update
575744

ആലപ്പുഴ: മാവേലിക്കര തഴക്കരയില്‍ പുതിയ വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ചെട്ടികുളങ്ങര സ്വദേശി സുരേഷ് (52), മാവേലിക്കര പുതിച്ചിറയില്‍ ആനന്ദന്‍ (55) എന്നിവരാണ് മരിച്ചത്.  ഇന്ന് ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. 

Advertisment

Advertisment