/sathyam/media/media_files/ZOA29G20A6UQkt8FwHe0.webp)
ആലപ്പുഴ: യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ വീഡിയോകള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയുടെ നിര്‍ദ്ദേശപ്രകാരമാണ് വീഡിയോകള്‍ നീക്കം ചെയ്തത്. നിയമലംഘനങ്ങള്‍ അടങ്ങിയ എട്ട് വീഡിയോകള്‍ ഇതില്‍ ഉള്‍പ്പെടും. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ അടങ്ങിയ വീഡിയോകളാണ് നീക്കിയത്.
ഡ്രൈവിംഗ് ലൈസന്‍സ് ആജീവനാന്തം നേരത്തെ റദ്ദാക്കിയിരുന്നു. ഉത്തരവില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. തുടര്‍ച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. പൊതുസമൂഹത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചു, നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു. ഇനി തുടര്‍ന്നും വാഹനം ഓടിക്കുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും ഉത്തരവില്‍ പറയുന്നു.
സഞ്ജു യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോകള്‍ വിശദമായി പരിശോധിച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. നിയമലംഘനങ്ങള്‍ ഒന്നൊന്നായി കണ്ടെത്തി. ചരക്ക് വാഹനത്തിന്റെ ലോഡ് ബോഡിയില്‍ ടാര്‍പ്പോളിന്‍ ഷീറ്റ് വിരിച്ച് സ്വിമ്മിംഗ് പൂള്‍ ഉണ്ടാക്കി. മൊബൈല്‍ ഫോണില്‍ സെല്‍ഫി വീഡിയോ ചിത്രീകരിച്ചുകൊണ്ട് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു. റോഡില്‍ മത്സര ഓട്ടം നടത്തി. പലതവണ വാഹനത്തില്‍ രൂപമാറ്റം വരുത്തി പൊതു നിരത്തില്‍ ഉപയോഗിച്ചെന്നും എം.വി.ഡി. പറയുന്നു.
നിയമം ലംഘിക്കുക മാത്രമല്ല, നിയമലംഘനങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തില്‍ പ്രദര്‍ശിപ്പിക്കുകയും അതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്‌തെന്ന് എം.വി.ഡി. ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us