ആലപ്പുഴ എല്‍.ഡി.എഫിനെ കൈവിടുന്നു; ഉയര്‍ന്ന ലീഡുമായി കെ.സി. വേണുഗോപാല്‍

ആലപ്പുഴയില്‍ 6482 വോട്ടുകളുടെ ലീഡ് നേടിയിരിക്കുകയാണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാല്‍.

New Update
3463464

ആലപ്പുഴ: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും സി.പി.എമ്മിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും വിജയിക്കാനായത് ആലപ്പുഴയില്‍ മാത്രമായിരുന്നു. എ.എം. ആരിഫ് മാത്രമായിരുന്നു കേരളത്തില്‍ നിന്നും ജയിച്ചിരുന്നത്. 

Advertisment

എന്നാല്‍, ഇക്കുറി അതു മാറുകയാണെന്ന സൂചനയാണ് ആലപ്പുഴയില്‍ നിന്നും ലഭിക്കുന്നത്. ആലപ്പുഴയില്‍ 6482 വോട്ടുകളുടെ ലീഡ് നേടിയിരിക്കുകയാണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാല്‍. ഒരു ഘട്ടത്തില്‍ ശോഭ സുരേന്ദ്രന്‍ ലീഡ് നേടിയിരുന്നു.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും എ.എം. ആരിഫ് ലീഡ് ചെയ്തിരുന്നില്ല. ഒരു തവണ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ ലീഡ് നേടിയിരുന്നെങ്കിലും കെ.സി. വേണുഗോപാല്‍ വീണ്ടും മുന്നിലെത്തി.

Advertisment