കോട്ടയം: വൈക്കം ആറാട്ടുകുളങ്ങര കുളത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുകുളങ്ങര ഭാസ്‌കരനാണ് മരിച്ചത്. വര്‍ഷങ്ങളായി ഭാസ്‌ക്കരന്‍ വൈക്കത്തുള്ള മകളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇടയ്ക്ക് ബന്ധുവീടുകളിലും പോയി താമസിച്ചിരുന്നു.
തിങ്കളാഴ്ച വൈകിട്ട് തവണക്കടവിലുള്ള അടുത്ത ബന്ധുവിന്റെ വീട്ടില്‍ നിന്നും കോട്ടയത്തേക്ക് യാത്ര തിരിച്ച ഭാസ്‌ക്കരനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ചൊവാഴ്ച രാവിലെ മൃതദേഹം ആറാട്ടുകുളങ്ങര കുളത്തില്‍ കണ്ടെത്തി.
സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹതയില്ലെന്ന് അറിയിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.