Advertisment

ആമ്പല്ലൂരില്‍ ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങി കുട്ടികള്‍; രക്ഷിതാക്കള്‍ക്കരികിലെത്തിച്ച് ഓട്ടോഡ്രൈവര്‍

ബുധനാഴ്ച വൈകിട്ട് ആമ്പല്ലൂരിലാണ് സംഭവം.

New Update
5535

ആമ്പല്ലൂര്‍: കാര്‍ട്ടൂണ്‍ ചാനലിലെ ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാം ക്ലാസുകാരെ രക്ഷിതാക്കള്‍ക്കരികിലെത്തിച്ച് ഓട്ടോഡ്രൈവര്‍. 

Advertisment

ബുധനാഴ്ച വൈകിട്ട് ആമ്പല്ലൂരിലാണ് സംഭവം. സ്‌കൂള്‍ വിട്ടശേഷമാണ് രണ്ടു വിരുതന്മാരും കൂടി നാടുചുറ്റാനിറങ്ങിയത്. സ്വകാര്യ ബസില്‍ കയറിയ ഇരുവരും കറങ്ങിത്തിരിഞ്ഞ് ആമ്പല്ലൂരിലെത്തിയപ്പോഴേക്കും കൈയിലെ കാശ് തീര്‍ന്നു. 

അളഗപ്പ പോളിടെക്‌നിക്കിന് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയ ഇരുവരും കോക്കാടന്‍ ജെയ്‌സന്റെ ഓട്ടോറിക്ഷയില്‍ കയറി. സമീപത്തെ കല്യാണവീട്ടിലേക്ക് പോകണമെന്നും കൈയില്‍ പണമില്ലെന്നും പറഞ്ഞു. സാരമില്ല, കൊണ്ടുചെന്നാക്കാമെന്ന് ജെയ്‌സണ്‍ പറഞ്ഞു. 

എന്നാല്‍, കുട്ടികള്‍ക്ക് സ്ഥലപരിചയമില്ലാത്തതും പെരുമാറ്റത്തിലെ പന്തികേടും കണ്ടപ്പോള്‍ ജെയ്‌സണ്‍ സംശയമായി. സ്‌കൂള്‍ ഐ.ഡി. കാര്‍ഡിലെ ഫോണ്‍ നമ്പറില്‍ വിളിച്ച് വിവരം പറഞ്ഞു. തുടര്‍ന്ന് ജെയ്‌സണ്‍ കുട്ടികളെ രക്ഷിതാക്കള്‍ക്കരികിലെത്തിക്കുകയായിരുന്നു.

Advertisment