Advertisment

85 കാരിക്ക് അത്താഴം കഴിക്കുന്നതിനിടെ ശ്വാസതടസവും അസ്വസ്ഥതയും; ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത് എല്ലിൻ കഷണം

New Update
swasakosham12

കൊച്ചി : 85 കാരിയായ കോതമംഗലം സ്വദേശിനിയുടെ  ശ്വാസനാളത്തിൽ കുടുങ്ങിയ എല്ലിൻ കഷണം പുറത്തെടുത്തു. അത്താഴം കഴിക്കുന്നതിനിടെ  ശ്വാസതടസവും നെഞ്ചിൽ അസ്വസ്ഥതയും  അനുഭവപ്പെട്ടതിന് തുടർന്നാണ് അവശനിലയിൽ 85 കാരിയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Advertisment

ഇ.എൻ.ടി വിഭാഗം നടത്തിയ  എക്സ്- റേ പരിശോധനയിലും  സി. ടി. സ്കാനിലും  ശ്വാസനാളത്തിൽ എന്തോ  തടഞ്ഞിരിക്കുന്നതായി സംശയം തോന്നിയതിനാൽ അടിയന്തരമായി  കൊച്ചി അമൃത ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

swasakosham

അമൃതയിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ വലത്തെ ശ്വാസനാളം പൂർണ്ണമായി അടച്ച നിലയിൽ എല്ലിൻ കഷണം കണ്ടെത്തി.

തുടർന്ന് റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെ ശ്വാസനാളത്തിൽ കുടുങ്ങിയ രണ്ട് സെന്റീമീറ്റർ നീളമുള്ള എല്ലിൻ കഷണം പുറത്തെടുത്തു.

swasakosham21

ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസമെടുത്തപ്പോഴാവാം ബീഫ് കറിയിലെ എല്ലിൻ കഷണം ശ്വാസകോശത്തിൽ എത്തിയതെന്ന് ഡോ. ടിങ്കു ജോസഫ് പറഞ്ഞു. ആരോഗ്യം വീണ്ടെടുത്ത രോഗി വീട്ടിലേക്ക് മടങ്ങി.

Advertisment