Advertisment

ബസില്‍നിന്ന് പുറത്തേക്ക് വീഴാന്‍ തുടങ്ങിയ  യാത്രക്കാരനെ കൈ പിടിച്ച് രക്ഷിച്ച് കണ്ടക്ടര്‍; 'ദൈവത്തിന്റെ കൈ' വൈറല്‍

യാത്രക്കാരന്റ ജീവന്‍ രക്ഷിച്ച കണ്ടക്ടര്‍ ബിലുവിനെ മോട്ടോര്‍ വാഹന വകുപ്പ് ആദരിച്ചു

New Update
746346356

കൊല്ലം: സ്വകാര്യ ബസിനുള്ളില്‍നിന്ന് പുറത്തേക്ക് വീഴാന്‍ തുടങ്ങിയ യാത്രക്കാരനെ കൈ പിടിച്ചു രക്ഷിച്ച് കണ്ടക്ടര്‍. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ യുവാവ് ബസിന് പുറത്തേക്ക് തെറിച്ചുവീണ് അപകടമുണ്ടായേനെ. വീഴാന്‍ പോയ യുവാവിന്റെ പുറത്ത് തട്ടി ബസിന്റെ വാതിലും തുറന്ന് പോയിരുന്നു. യുവാകട്ടെ കഷ്ടിച്ചാണ് ഇടതുകൈ കൊണ്ട് വാതിലിന് സമീപത്തെ പിടിയില്‍ പിടിക്കാനായത്. 

Advertisment

കൊല്ലം കരാളിമുക്കില്‍ വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യം 'ദൈവത്തിന്റെ കൈ' എന്ന ഹാഷ് ടാഗോടെ സമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. യാത്രക്കാരന്റ ജീവന്‍ രക്ഷിച്ച കണ്ടക്ടര്‍ ബിലുവിനെ മോട്ടോര്‍ വാഹന വകുപ്പ് ആദരിച്ചു.

ടിക്കറ്റ് എടുത്തതിന് പിന്നാലെ ബസില്‍നിന്ന് യാത്രക്കാരന്‍ തെറിച്ച് വീഴാന്‍ പോയപ്പോള്‍ ഒറ്റക്കൈ കൊണ്ടാണ് കണ്ടക്ടര്‍ ജീവിതത്തിലേക്ക് പിടിച്ച് കയറ്റിയത്. മറ്റൊരു യാത്രക്കാരന് ടിക്കറ്റ് നല്‍കുന്നതിനിടയില്‍ തിരിഞ്ഞുപോലും നോക്കാതെയായിരുന്നു ബിലുവിന്റെ രക്ഷാപ്രവര്‍ത്തനം. ബസുകളില്‍ മുകളില്‍നിന്ന് താഴേക്ക് തുറക്കുന്ന ലോക്ക് രീതി മാറ്റുമെന്ന് ബിലുവിനെ ആദരിച്ചതിന് പിന്നാലെ മോട്ടോര്‍ വാഹനം വകുപ്പ് പ്രതികരിച്ചു.

Advertisment