വിളര്‍ച്ചയെ പ്രതിരോധിക്കാന്‍ കാടമുട്ട

ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഇതിലുണ്ട്

New Update
OIP

കാടമുട്ടയില്‍ പ്രോട്ടീന്‍, വിറ്റാമിന്‍ എ, ബി 6, ബി 12, ഇരുമ്പ്, റൈബോഫ്‌ലേവിന്‍, സെലിനിയം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ ധാരാളം അംശം അടങ്ങിയതിനാല്‍ വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. 

Advertisment

ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഇതിലുണ്ട്. തലച്ചോറിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. ഓവോമ്യൂകോസിഡ് എന്ന പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ അലര്‍ജി ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. 

കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്. കാത്സ്യം വലിച്ചെടുക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തിളക്കത്തിനും സഹായിക്കും.  

Advertisment