/sathyam/media/media_files/2024/12/02/OwQN3spplHsCSSKN3OG9.jpg)
കൊല്ലം: സ്ത്രീയെ കടന്നുപിടിക്കുകയും കുട്ടികള്‍ക്കുനേരേ നഗ്നതാപ്രദര്‍ശനം നടത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. എഴുകോണ്‍ കാരുവേലില്‍ തത്ത്വമസിയില്‍ ശ്രീജിത്താ(38)ണ് പിടിയിലായത്.
ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം. മദ്യലഹരിയില്‍ ശ്രീജിത്ത് സ്ത്രീയെ കടന്നുപിടിക്കുകയും കുട്ടികള്‍ക്കുനേരേ നഗ്നതാപ്രദര്‍ശനം നടത്തുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതിപ്പെട്ടു.
എഴുകോണില്‍നിന്ന് പോലീസ് എത്തിയപ്പോള്‍ ഇയാള്‍ പോലീസിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. പോലീസ് പ്രതിയെ കീഴ്‌പ്പെടുത്തി സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ അവിടെയും അതിക്രമം തുടര്‍ന്നു. വൈദ്യപരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പോലീസുകാരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us